Breaking News

കല്ലിന്‍മൂട് ഗ്രാമോത്സവം സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു

ആറ്റിങ്ങല്‍: ടീം ഫോര്‍ കല്ലിന്‍മൂടിന്റെ നേതൃത്വത്തില്‍ 5 ദിവസങ്ങളായി ആഘോഷിച്ച കല്ലിന്‍മൂട് ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എല്ലാപേരും ന്യൂജെന്‍ ആകാനുള്ള ശ്രമത്തിലേക്ക് പോകുമ്പോള്‍ പഴയമയിലേക്ക് പുതു തലമുറയെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന ടീം ഫോര്‍ കല്ലിന്‍മൂട് ഈ നാടിന് മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും മന്ത്രി ആദരിച്ചു.

തുടര്‍ന്ന് ഓണം സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പും മന്ത്രി നിര്‍വഹിച്ചു.കല്ലിന്‍മൂട് വാര്‍ഡു മെമ്പര്‍ പൂവണത്തുംമൂട് മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കവി രാധാകൃഷ്ണന്‍ കുന്നുംപുറം മുഖ്യാഥിതിയായി. പൂവണത്തുംമൂട് ബിജു, ശിവപ്രസാദ്,ജി.സുഗുണന്‍, എസ് എസ് അജി, അഭിലാഷ്, രഞ്ചിത്ത് ലാല്‍, സബീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി വനിത വടംവലി മത്സരവും കൈകൊട്ടി കളിയും, മ്യൂസിക്കല്‍ ഷോയും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *