Breaking News

ജി 20 ഉച്ചകോടി: സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് വിലക്കി ദില്ലി പൊലീസ്

ദില്ലി: ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിന്റെ ദില്ലിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് വിലക്കി ദില്ലി പൊലീസ്. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസ് നടത്തിപ്പും പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വിലക്കിയത്. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്.

സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പോലീസ് അനുമതി വേണമെന്ന പോലീസ് നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദില്ലിയിലെ സുര്‍ജിത്ത് ഭവന്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ പൊലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

രാവിലെ ദില്ലി പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ജി20 യോഗം നടക്കുന്നതിനാല്‍ പരിപാടി നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, എം.സ്വരാജ് അടക്കമുള്ളവരും ഇന്നത്തെ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *