Breaking News

പി.ജയരാജനെതിരെ തെളിവുകളുണ്ട്, വിടുതല്‍ ഹര്‍ജി തള്ളണമെന്ന് ഷുക്കൂറിന്റെ മാതാവ് സി.ബി.ഐ കോടതിയില്‍

പി.ജയരാജന്‍, ടി.വി.രാജേഷ്‌

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളും സി.പി.എം നേതാക്കളുമായ പി.ജയരാജനും ടി.വി.രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സി.ബി.ഐ കോടതിയില്‍. പി.ജയരാജനും ടി.വി.രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 28 മുതല്‍ 33 വരെ പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്. അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെടുന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്നതില്‍ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പി.ജയരാജനും ടി.വി.രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെയാണ് ഷുക്കൂറിന്റെ മാതാവ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും പി.ജയരാജന്റെയും, ടി.വി.രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ അറിയിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21നാണ് എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി പരിഗണിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *