

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന് സ്പോര്‍ട് ക്ലബ്ബി(എ.ബി.എ)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആള് കേരള ഇന്റര്‍ ബാര്‍ അസോസിയേഷന് സെവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. എ.ബി.എ സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് അഡ്വ.കെ.എസ്.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എസ്.ബെന്‍സി, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ.ദിലീപ്.വി.എല്‍, സ്പോര്‍ട് ക്ലബ് സെക്രട്ടറി അഡ്വ.ഷിഹാബുദീന്‍ കുറിയേടത്ത്, അഡ്വ..കെ.ആര്.രാജ്മോഹന്‍, അഡ്വ.രാജേഷ് ബി.നായര്‍, അഡ്വ.ബീന.എസ്.നായര്‍ എന്നിവര്‍ പങ്കെടുത്തു.


