

കല്ലമ്പലം: ചാത്തമ്പറ തോട്ടയ്ക്കാട് പെരിയമന വാദ്ധ്യാന്‍ ദേവകി ഭവനില്‍ ഇ.വിഷ്ണു നമ്പൂതിരി(63 വയസ്സ്) നിര്യാതനായി. കഴിഞ്ഞ ബുധനാഴ്ച പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. കൊടുവഴന്നൂര്‍ തിരുപണ്ടാരത്തില്‍ മുടിപ്പുര ദേവി ക്ഷേത്ര തന്ത്രിയാണ്. ചാവര്‍കോട് തൃക്കുന്നത്ത് കാവ് ഇണ്ടിളയപ്പന്‍ ക്ഷേത്രം, ചാത്തമ്പറ ശ്രീ ഭദ്രകാളി ക്ഷേത്രം, പുലിക്കോട്ടുകോണം ശ്രീ ഭദ്രകാളി ക്ഷേത്രം, കോട്ടുവിളാകം മാടന്‍കാവ് ദേവി ക്ഷേത്രം എന്നിടങ്ങളില്‍ മേല്‍ശാന്തിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ഭാര്യ: സി.കെ.പ്രേമകുമാരി (അംഗന്‍വാടി വര്‍ക്കര്‍, തോട്ടക്കാട് കാഞ്ഞിലില്‍ ശ്രീകൃഷ്ണപുരം അംഗന്‍വാടി). മക്കള്‍: ദേവിക വിഷ്ണു (ഓട്ടന്‍ തുള്ളല്‍ കലാകാരി ), ദ്രൗപ വിഷ്ണു (വിദ്യാര്‍ത്ഥിനി). മരുമകന്‍: മരങ്ങാട്ടില്ലം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി (ക്ഷേത്ര തന്ത്രി)

