

കിളിമാനൂര്‍: അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന മടവൂര്‍ വിക്രമന്‍നായരുടെ നാലാമത് ചരമവാര്‍ഷിക അനുസ്മരണം സമുചിതമായി ആചരിച്ചു, സി.ഐ.ടി.യു ജില്ലാ നേതാവ്, കശുവണ്ടി തൊഴിലാളി യൂണിയന്‍ നേതാവ്, സി.പി.ഐ(എം) മടവൂര്‍ ലോക്കല്‍ സെക്രട്ടറി, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മടവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി വി.ജോയി പുഷ്പാര്‍ച്ചന നടത്തി. സി.പി.ഐ(എം) ഏരിയാ കമ്മറ്റിയംഗം ശ്രീജാ ഷൈജുദേവ് അധ്യക്ഷയായിരുന്നു. ജില്ലാ കമ്മറ്റിയംഗം മടവൂര്‍ അനില്‍, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാര്‍, മടവൂര്‍ സലിം, കെ.ഗോപാലപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എസ്.ബിനുമോന്‍ സ്വാഗതം പറഞ്ഞു

