Breaking News

ആറ്റിങ്ങലില്‍ വക്കം പുരുഷോത്തമന്‍ അനുസ്മരണം

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ അനുസ്മരണം സംഘടിപ്പിച്ചു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണ പരിപാടി. ആറ്റിങ്ങല്‍ എസ്.എസ് പ്ലാസയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഐ.എന്‍.റ്റി.യു.സി ദേശിയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി എന്ന നിലയിലും ആറ്റിങ്ങലിന്റെ വികസനശില്‍പി എന്ന നിലയിലും വക്കം പുരുഷോത്തമന്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത് സ്മാരകം ഉണ്ടാക്കുന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമ്മേളനത്തില്‍ പ്രവാസി കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗന്‍ അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ജമാല്‍ പാലാംകോണം, വൈസ് പ്രസിഡന്റ് ആലംകോട് നാസര്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സലിം പാണന്റെമുക്ക്, കടയ്ക്കാവൂര്‍ അശോകന്‍, കെ.കൃഷ്ണമൂര്‍ത്തി, യു.പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രന്‍, ഊരുപൊയ്ക അനില്‍, ആര്‍.വിജയകുമാര്‍, എം.പി.പ്രതാപന്‍ ഭരതന്‍ ആറ്റിങ്ങല്‍, വിജയന്‍ സോപാനം, ചന്ദ്രശേഖരന്‍ നായര്‍, ബി.മനോജ്. ഹേമന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *