

കൊല്ലം: കൊല്ലം പത്തനാപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ രേവതിയെ കടശേരി സ്വദേശി രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി ഗണേശാണ് രേവതിയുടെ ഭര്‍ത്താവ്. പത്തനാപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്‍വശത്ത് വച്ച് പൊതുജനമധ്യത്തില്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

9 മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ രേവതിയും ഗണേശും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചിരുന്നു. പോലീസ് സ്‌റ്റേഷനില്‍നിന്ന് മടങ്ങവേ ഗണേശ് രേവതിയുടെ പിന്നാലെയെത്തി കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

