Breaking News

മാസപ്പടി വിവാദം മാധ്യമ ഉടമകളുടെ താല്പര്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി വിവാദം മാധ്യമ ഉടമകളുടെ താല്പര്യമെന്ന ആരോപണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍. ഉടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.

സി.എം.ആര്‍.എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ.മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *