

വര്‍ക്കല: ചിങ്ങം 1 കര്‍ഷക ദിനത്തോടനുബന്ധിച്ച് ഇടവ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. മാതൃകാ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചുണ്ടാകും. ആഗസ്റ്റ് 17 ന് ഇടവ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷത വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വാര്‍ഡുതല കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പുതിയ കൃഷിസ്ഥലങ്ങളില്‍ ആഗസ്റ്റ് 17 ന് കൃഷി ആരംഭിക്കും.


