

നാവായിക്കുളം: നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എല്‍.പി.എസില്‍ 77-ാമത് സ്വാതന്ത്രദിനഘോഷം ഗംഭീരമായ പരിപാടികളോടെ നടന്നു. പി.ടി.എ പ്രസിഡന്റ് വിജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് ടി.വി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി.

സ്വാതന്ത്രദിനഘോഷത്തിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര ബാന്റ് മേളം, സ്കേറ്റിംഗ് പ്രകടനം, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രച്ഛന്നവേഷം, ഭാരതാംബ എന്നിവ കൊണ്ട് ആകര്‍ഷകമായിരുന്നു. റാലിക്ക് ശേഷം സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വിജിന്, സ്കൂള്‍ മാനേജര്‍ ഡോ.തോട്ടയ്ക്കാട് ശശി, ഹെഡ്മിസ്ട്രെസ് ടി.വി.ജയശ്രീ എന്നിവര്‍ സംസാരിച്ചു പിന്നീട് കുട്ടികളുടെ പരിപാടികളും അരങ്ങേറി.

