Breaking News

മാസപ്പടി വിവാദം: വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ആദായനികുതി വകുപ്പിന്റെ തര്‍ക്ക പരിഹാര ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവി ദുര്‍വിനിയോഗം നടത്തിയാണോ വീണാ വിജയന് സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനി പണം നല്‍കിയതെന്ന് പരിശോധിക്കണമെന്ന് പരാതിയില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *