Breaking News

ചാണ്ടി ഉമ്മന്‍ വര്‍ക്കല ശിവഗിരിയിലെത്തി

വര്‍ക്കല: അന്തരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ വര്‍ക്കല ശിവഗിരിയിലെത്തി. ഉച്ചയ്ക്ക് മൂന്നരയോടെ ശിവഗിരിയിലെത്തിയ ചാണ്ടി ഉമ്മനെ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സച്ചിദാനന്ദ സ്വാമികള്‍ പൊന്നാടയണിയിച്ചാണ് ചാണ്ടി ഉമ്മനെ സ്വീകരിച്ചത്.

ഗുരുദേവ സന്നിധിയില്‍ എത്താനും ഗുരുദേവന്റെയും സ്വാമിമാരുടെയും അനുഗ്രഹം തേടാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിന് വളരെയേറെ വൈകാരിക ബന്ധമുള്ള ഇടമാണ് ശിവഗിരിയെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉമ്മന്‍ചാണ്ടി ആദ്യം സന്ദര്‍ശിച്ച പുണ്യസ്ഥലം ശിവഗിരിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കി അടച്ചിട്ട മുറിയില്‍ ചാണ്ടി ഉമ്മന്‍ സ്വാമിമാരുമായി സ്വകാര്യ സംഭാഷണം നടത്തി. തുടര്‍ന്ന് മഹാസമാധിയിലെത്തി പ്രത്യേക പൂജയും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം അദ്ദേഹം മടങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *