Breaking News

വര്‍ക്കലയില്‍ പൊതുസ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം

വര്‍ക്കല: വര്‍ക്കലയില്‍ പൊതുസ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം. വര്‍ക്കല നഗരസഭ അധികൃതരുടെ മൂക്കിന് താഴെയാണ് പൊതുസ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം നടക്കുന്നത്. വര്‍ക്കല മട്ടിന്റെമൂട് ജംഗ്ഷനില്‍ നിന്നും ശിവഗിരിയിലേക്കുള്ള റോഡിന് ഇടതുവശം ചേര്‍ന്ന് പൊതുസ്ഥലം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി വളച്ചുകെട്ടിയിരിക്കുകയാണ്. റോഡിന് ഇരുവശത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.

നിയമം അറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊക്കെ ചെയ്താലും ആരും ചോദിക്കില്ലെന്ന ഉത്തമവിശ്വാസം തന്നെയാണിതിന് പിന്നിലുള്ളതെന്ന് പകല്‍പോലെ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ ഇടംപിടിച്ച വര്‍ക്കല ശിവഗിരിയിലേക്കുള്ള പ്രധാന പാതകൂടിയാണിത്. വാഹനത്തിലും കാല്‍നാടയായും ശിവഗിരിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഇവിടെ അനധികൃത നിര്‍മ്മാണം നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *