Breaking News

ലക്ഷദ്വീപുകാര്‍ക്ക് വേണ്ടത് മദ്യമല്ല, കുടിവെള്ളമാണ്: ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപുകാര്‍ക്ക് വേണ്ടത് മദ്യമല്ല, കുടിവെള്ളമാണെന്ന് സംവിധായിക ഐഷ സുല്‍ത്താന. മദ്യ നിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളോട് അഭിപ്രായം തേടിയ സര്‍ക്കാരിനോടാണ് ഐഷ സുല്‍ത്താനയുടെ മറുപടി. ലക്ഷദ്വീപ് നിവാസികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും മികച്ച ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയുമാണെന്നും അവര്‍ പറഞ്ഞു.

ഗുജറാത്തുകാര്‍ക്ക് വേണ്ടാത്ത മദ്യം ലക്ഷദ്വീപുകാര്‍ക്ക് എന്തിനാണെന്ന് സംശയമുന്നയിച്ച ഐഷ സുല്‍ത്താന ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടങ്ങിയ ഏതെങ്കിലും ഒരാവശ്യം ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ സാധിക്കുമോയെന്നും ചോദിച്ചു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലക്ഷദ്വീപില്‍ മദ്യം സുലഭമാക്കാനുള്ള ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ കരട് ബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. 30 ദിവസങ്ങള്‍ക്കുള്ളില്‍ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ.ആര്‍.ഗിരിശങ്കറാണ് ഉത്തരവിറക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *