Breaking News

ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യനന്മയ്ക്കാവണം; മിത്തില്‍ തൊടാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണ രംഗത്ത് ചില ന്യൂനതകളുണ്ടെന്നും അത് പരിഹരിക്കാന്‍ കേരളം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന വിവാദമായി കേരളമൊട്ടാകെ പടരുമ്പോഴാണ് മിത്ത് വിവാദത്തില്‍നിന്ന് മുഖ്യമന്ത്രി അകലം പാലിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്പീക്കറുടെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടുന്ന അവസരത്തിലാണ് മുഖ്യമന്ത്രി വിവാദത്തില്‍നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറുന്ന നിലപാട് സ്വീകരിക്കുന്നത്. ഷംസീറിന്റെ പ്രസ്താവനയെ അവഗണിച്ചായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *