

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചു. ഐ.എ.എസുകാരുടെ പരാതിയെ തുടര്‍ന്നാണ് കെ.എ.എസുകാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത്. കെ.എ.എസ് സ്പെഷ്യല്‍ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെ.എ.എസുകാരുടെ അടിസ്ഥാന ശമ്പളം. എന്നാല്‍, ഇത് എന്‍ട്രി കേഡറില്‍ ഐ.എ.എസുകാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടിയ ശമ്പളമാണെന്ന പരാതി ഐ.എ.എസ് അസോസിയേഷന് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി കെ.എ.എസ് സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തും.


