


വര്‍ക്കല: വര്‍ക്കല പനയറ ഗവ.എല്‍.പി സ്‌കൂളില്‍ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 3ന്. നാളെ രാവിലെ 10.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. അഡ്വ.വി.ജോയി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന സ്‌കൂളിന് ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ സ്വാഗതം പറയും. നിലവിലുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ചാണ് ബഹുനില മന്ദിരം പണിയുന്നത്. താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

