

ആറ്റിങ്ങല്‍: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍(എ.ഐ.എല്‍.യു) ആറ്റിങ്ങല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. ആറ്റിങ്ങല്‍ ഗവണ്മെന്റ് മോഡല്‍ പ്രീ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തത്.

പി.ടി.എ പ്രസിഡന്റ് കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി മാധവന്‍ നായര്‍ സ്വാഗതം പറഞ്ഞു. ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്‍സി, സെക്രട്ടറി ദിലീപ്, ലോയേഴ്സ് യൂണിയന്‍ പ്രസിഡന്റ് കനിരാജ്, സെക്രട്ടറി നിസാം അഭിഭാഷകരായ മോഹന്‍ദാസ്, രാജേഷ്‌കുമാര്‍, പ്രിയ, ശ്രീജ, ജിനി, എന്നിവര്‍ സംസാരിച്ചു. ലീജ ടീച്ചര്‍ നന്ദി പറഞ്ഞു.

