Breaking News

കണ്ണൂരില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടിയെ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാര്‍ തിരികെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അക്രമികളുടെ കയ്യില്‍നിന്നും കുതറിയോടിയ പെണ്‍കുട്ടിയെ അടുത്തുള്ള കടയുടമ സമാധാനിപ്പിച്ച് വിവരം അന്വേഷിച്ചറിയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിന് മുന്‍പും പ്രദേശത്ത് സ്‌കൂളിലേക്ക് പോയ മറ്റൊരു കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *