Breaking News

ഹരിയാന സംഘര്‍ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി

ദില്ലി: മതഘോഷയാത്രക്കിടെ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നുഹില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്നായി. മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഘോഷയാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിട്ടു. ഇത് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ 2500ഓളം പേര്‍ ആരാധനാലയത്തില്‍ അഭയം തേടി.

ഒരു വിഭാഗം ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിച്ചു. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *