

കല്ലമ്പലം: കല്ലമ്പലം വെയിലൂരിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മണ്‍തിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. പെട്ടി ഒട്ടോയിലുണ്ടായിരുന്ന പലവക്കോട് ഇടപ്പണയില്‍ വീട്ടില്‍ നൗഷാദ്, ഭാര്യ റസീന, കാല്‍നട യാത്രികനായ കല്ലറ സ്വദേശി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.

കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ അതിലിടിക്കാതിരിക്കാന്‍ പെട്ടി ഓട്ടോ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയത്. ബസിറങ്ങി റോഡിലൂടെ നടന്നുപോകുകയായിരുന്ന ശ്രീകുമാറിനെയും ഓട്ടോ തട്ടിത്തെറുപ്പിച്ചു. പരിക്കേറ്റ മൂവരെയും ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

