

വര്‍ക്കല: കര്‍ക്കിട വാവ് ബലി തര്‍പ്പണം വര്‍ക്കല പാപനാശത്ത് ഞായറാഴ്ച രാത്രി 10.25 ന് ആരംഭിക്കുമെന്ന് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്ര ദേവസ്വം. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും കര്‍ക്കിടക വാവിനോടനുബന്ധിച്ച് തയാറാക്കിയിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ബരി തര്‍പ്പണത്തിന്റെ ചുമതല വഹിക്കുന്നതിനായി തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബലി മണ്ഡപത്തിലും പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലുമായി 300 ഓളം ഭക്തജനങ്ങള്‍ക്ക് ഒരേസമയം ബലിയിടാനുള്ള സൗകര്യമുണ്ടാവും. മാത്രമല്ല, നൂറില്‍പരം പുരോഹിതര്‍ക്ക് ബലി തര്‍പ്പണ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ലൈസന്‍സും നല്‍കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പുകള് നല്‍കുന്നതിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസുകളുമുണ്ടാകും.

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന്റെ അനുബന്ധ വഴിപാടുകളായ തിലഹവനം, പിതൃപൂജ തുടങ്ങിയവ നടത്തുന്നതിന് പ്രത്യേകം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. അപ്പം, അരവണ തുടങ്ങിയ വഴിപാട് പ്രസാദം ലഭിക്കുന്നതിനും രസീത് ലഭിക്കുന്നതിനും കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഞായറാഴ്ച പുലര്‍ച്ചെ 3 ന് ക്ഷേത്ര നട തുറക്കും. ഭക്തജനങ്ങള്‍ക്ക് ബലി തര്‍പ്പണവും ക്ഷേത്ര ദര്‍ശനവും ബുദ്ധിമുട്ടുണ്ടാകാതെ നടത്തി പോകാനുള്ള എല്ലാ ക്രമീകരണങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
