

തൃശൂര്‍: മുസ്ലിം ലീഗിനോടുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ലീഗിനോട് സി.പി.എമ്മിന് തൊട്ടുകൂടായ്മയില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ശരിയായ മുസ്ലിം ലീഗിന് നിലപാടാണുള്ളതെന്നും സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കുമോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടതെന്നും എം.വി.ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.


