Breaking News

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പരക്കെ സംഘര്‍ഷം, മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് രാവിലെ പരക്കെ സംഘര്‍ഷം. മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. റെജി നഗര്‍, തുംഫഗെഞ്ച്, ഖാര്‍ഗ്രാം എന്നിവിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലാണ് തങ്ങളുടെ 3 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ പറയുന്നത്. കുച്ച് ബിഹാര്‍, മൂര്‍ഷിദാബാദ്, മാള്‍ഡ എന്നിവിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ബൂത്തുകള്‍ കയ്യേറിയതായും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് ആര്‍ക്കും സുരക്ഷയില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു.

അതേസമയം, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. കേന്ദ്രസേനയെ വിളിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രതിപക്ഷം ആരോപിക്കുമ്പോള്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംസ്ഥാനമൊട്ടാകെ അക്രമ സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് തൃണമൂല്‍ ആരോപിക്കുന്നു. 73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 19 പേരാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബംഗാളില്‍ കൊല്ലപ്പെട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *