

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചന നല്‍കി സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്ന നടപടിയെയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് സെക്രട്ടറിയാണ് എ.ജിയോട് ഉപദേശം തേടിയിരിക്കുന്നത്. ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ബില്ലുകളില്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.


