Breaking News

എന്‍.സി.പി-ബി.ജെ.പി കൂട്ടുകെട്ട്: ശിവസേന ഷിന്‍ഡേ വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത

മുംബൈ: എന്‍.സി.പി-ബി.ജെ.പി കൂട്ടുകെട്ടിന്റെ പേരില്‍ ശിവസേന ഷിന്‍ഡേ വിഭാഗത്തിലും പിളര്‍പ്പിന് സാധ്യത. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ മലക്കംമറിച്ചിലുകള്‍ തുടരാനാണ് സാധ്യത. ഇന്നലെ മുംബൈയില്‍ ഏക്‌നാഥ് ഷിന്‍ഡേയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ എന്‍.ഡി.എയിലേക്ക് എന്‍.സി.പി കടന്നു വരുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്‍.സി.പിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് നേരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്‍.സി.പി അജിത് വിഭാഗത്തിന്റെ വരവിനെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചതാണ് ഷിന്‍ഡേയ്ക്ക് നേരെ വിമര്‍ശനമുയരാന്‍ കാരണമായത്. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അജിത് പവാര്‍ ഇന്നലെ പ്രസംഗിച്ചതും ചര്‍ച്ച ചെയ്തു. തന്നോടൊപ്പമുള്ള നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഇന്നലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഏക്‌നാഥ് ഷിന്‍ഡേ മുംബൈയിലെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *