Breaking News

മഴക്കെടുതി: വര്‍ക്കലയിലും ആറ്റിങ്ങലിലും വ്യാപക നാശനഷ്ടം

വര്‍ക്കല/ആറ്റിങ്ങല്‍: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വര്‍ക്കല, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വര്‍ക്കല ചിലക്കൂര്‍ പള്ളിക്ക് സമീപം കെ.എസ്.ഇ.ബി ലൈനിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. നരിക്കല്ല് മുക്കില്‍ വാകമരം വീണ് കടയ്ക്കും ഓട്ടോറിക്ഷയ്ക്കും നാശനഷ്ടമുണ്ടായി. ചിലക്കൂര്‍ എല്‍.പി.എസിന് സമീപം കെ.എസ്.ഇ.ബി ലൈനിന് മുകളില്‍ മരം കടപുഴകി വീണു.

ആറ്റിങ്ങല്‍ അഴൂരില്‍ കെ.എസ്.ഇ.ബി ലൈനിന്‍ മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണു. ഗവ.എച്ച്.എസിന് കോംപൗണ്ടില്‍ നിന്ന പുളിമരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശാര്‍ക്കര കടകം ജംഗ്ഷനിലും പണ്ടകശാലയിലും കെ.എസ്.ഇ.ബി ലൈനിന് മുകളില്‍ തെങ്ങ് കടപുഴകിവീണു. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ തെങ്ങ് വീണു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ടോള്‍ മുക്കില്‍ വീടിന് മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *