

വര്‍ക്കല: വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. ഏഴു ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാരുന്നു മോഷണം. വര്‍ക്കല വിളബ്ഭാഗം എ.എസ്.നിവാസിലാണ് മോഷണം നടന്നത്. വീട്ടുടമസ്ഥന് അബ്ദുല്‍ സലാം കുടുംബസമേതം വിദേശത്താണ്. ജോലിക്ക് എത്തിയ സ്ത്രീ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടതോടെ അബ്ദുല്‍ സലാമിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അഞ്ചുതെങ്ങ് പോലീസില്‍ പരാതി നല്കി.

നാലു പവന്റെ സ്വര്‍ണവും വിലപിടിപ്പുള്ള വാച്ചുകളും കരകൗശല വസ്തുക്കള്‍ മൊബൈല്‍ ഫോണുകളും വിദേശ കറന്‍സികളും മോഷണം പോയിട്ടുണ്ട്. ഇതെല്ലാംകൂടി ഏഴ് ലക്ഷം രൂപ വിലമതിക്കുമെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. പോലീസിന്റെ സയന്റിഫിക് വിഭാഗവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

