

വര്‍ക്കല: വര്‍ക്കലയില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അയിരൂര്‍ പോലീസ് സ്റ്റേഷന് മുന്‍ഭാഗത്തുള്ള പൊതുപ്രവര്‍ത്തകനായ സാംബശിവന്‍ എന്നയാളുടെ വീട്ടിലാണ് ഇന്നലെ രാത്രി കാട്ടുപന്നിയെ കണ്ടത്. രാത്രി ഏഴരയോടെ കാട്ടുപന്നിയെ കണ്ടതോടെ വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റ് പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

രാവിലെ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുവാദം നല്‍കുകയും തുടര്‍ന്ന് പതിനൊന്ന് മണിയോടെ വര്‍ക്കല സ്വദേശിയായ റിട്ടയേര്‍ഡ് ഫിസിക്കല്‍ എജുക്കേഷന്‍ മാസ്റ്റര്‍ വിമല്‍ സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവച്ചിടുകയുമായിരുന്നു. അയിരൂര്‍ പോലീസിന്റെയും ഇലകമണ്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു കാട്ടുപന്നിയെ വെടിവെച്ചിട്ടത്.

