

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച കേസില്‍ വിദ്യയുടെ അറസ്റ്റ് വൈകിയില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും കടുത്ത നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒളിവില്‍ കഴിഞ്ഞവരെ സി.പി.എമ്മുകാര്‍ സഹായിച്ചുവെന്നതില്‍ അന്വേഷണം നടക്കട്ടെയെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എസ്.എഫ്.ഐയെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കില്‍ തിരുത്തുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. കെ.എസ്.യു നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനും പഴി എസ്.എഫ്.ഐ ചുമക്കേണ്ട അവസ്ഥയാണന്നും അദ്ദേഹം വിമര്‍ശിച്ചു.


