

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ 25 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെന്തില്‍ ബാലാജി പണം മുടക്കി ബന്ധുവിന്റെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സെന്തില്‍ ബാലാജിയുടെ ജാമ്യ ഹര്‍ജിയില്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കയാണ്. ജാമ്യം അനുവദിക്കണമെന്നും, മന്ത്രിയുടെ ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. മന്ത്രിയെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ആരോഗ്യസ്ഥിതി മോശമായ സെന്തില്‍ ബാലാജി ഓമണ്ടൂരാറിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടരുകയാണ്.

