Breaking News

ബ്രഹ്‌മശ്രീ ചെറുവള്ളി നാരായണന്‍ തിരുമേനി അനുസ്മരണം

വര്‍ക്കല: പ്രശസ്ത വാസ്തു ജ്യോതിഷ ആചാര്യന്‍ ബ്രഹ്‌മശ്രീ ചെറുവള്ളി നാരായണന്‍ തിരുമേനിയുടെ അനുസ്മരണ സമ്മേളനം വര്‍ക്കല ഐ.ഐ.ടി.എസ് ഓഫീസില്‍ നടന്നു. ഡോ:ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം സന്തോഷ് പണിക്കരും ചെറുവള്ളി ഈശ്വരന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ട്രഡീഷണല്‍ സയന്‍സ് സെക്രട്ടറി പ്രജീഷ്.എസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ബിജു കായംകുളം ബ്രഹ്‌മശ്രീ ചെറുവള്ളി നാരായണന്‍ തിരുമേനിയെ അനുസ്മരിച്ചു. സി.പി.സന്തോഷ് നന്ദി രേഖപ്പെടുത്തി. ബ്രഹ്‌മശ്രീ ചെറുവള്ളി നാരായണന്‍ തിരുമേനിയുടെ സ്മരണാര്‍ത്ഥം വാസ്തു ജ്യോതിഷ വിദ്യയില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വത്തിന് 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്നും ഐ.ഐ.ടി.എസ് സെക്രട്ടറി പ്രിജീഷ്.എസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *