Breaking News

വി.ഡി.സതീശനെതിരെ പടയൊരുക്കം; എ, ഐ ഗ്രൂപ്പുകള്‍ സംയുക്തയോഗം ചേര്‍ന്നു

തിരുവനന്തപുരം: വി.ഡി.സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം. നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ ഒന്നിച്ചുനീങ്ങുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ നിലപാടെടുത്തു. സംയുക്തയോഗവും ചേര്‍ന്നു. അതേസമയം, കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ച നടത്താതെയെന്ന പ്രചാരണം തെറ്റെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. ഇത്രയും ചര്‍ച്ച നടത്തിയ പുനഃസംഘടന മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. പരാതിക്കാരെ നേരിട്ട് കാണും. രമേശ് ചെന്നിത്തലയെ ഇന്നുതന്നെ കണ്ട് അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പുകളുടെ ഉന്നം വി.ഡി. സതീശനാണോ എന്ന ചോദ്യത്തിന് സതീശന്‍ ചെയ്ത പാതകം എന്താണെന്ന് അറിയില്ലെന്ന് കെ.സുധാകരന്‍ മറുപടി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *