Breaking News

കുരയ്ക്കണി യുപി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് അഡ്വ.വി.ജോയി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

കുരയ്ക്കണ്ണി ഹൈമാവതി വിലാസം യു.പി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് അഡ്വ.വി.ജോയി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

വര്‍ക്കല: വര്‍ക്കല കുരയ്ക്കണ്ണി ഹൈമാവതി വിലാസം യു.പി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് അഡ്വ.വി.ജോയി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ 9.30ന് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിലാണ് അഡ്വ.വി.ജോയി സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വഹിച്ചത്. 12,19814 രൂപ ചെലവില്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂള്‍ ബസ് അനുവദിച്ചത്. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, വാര്‍ഡ് മെമ്പര്‍ റിജി.ആര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജശ്രീ, എം.പി.ടി.എ പ്രസിഡന്റ് വിസ്തി, സ്‌കൂള്‍ മാനേജര്‍ രാമചന്ദ്രന്‍ നായര്‍, പി.ടി.എ എക്‌സിക്യുട്ടീവ് അംഗങ്ങളായ സുധി, കാര്‍ത്തി, പുന്നമൂട് സഹകരണസംഘം ഭരണസമിതിയംഗം മുരളി മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *