Breaking News

അരിക്കൊമ്പനെ നാടുകടത്തി; പിന്നാലെ ചക്കക്കൊമ്പനിറങ്ങി, തട്ടുകടകള്‍ തല്ലിത്തകര്‍ത്തു

പ്രതീകാത്മക ചിത്രം

മൂന്നാര്‍: അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചക്കക്കൊമ്പനിറങ്ങി തട്ടുകടകള്‍ തല്ലിത്തകര്‍ത്തു. ബുധനാഴ്ച രാത്രി ആനയിറങ്കലിനു സമീപത്തെ ദേശീയപാതയിലെത്തിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ചു. തട്ടുകടകള്‍ തല്ലിത്തകര്‍ത്തത് കൂടാതെ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനു നേരെയും ഒറ്റക്കൊമ്പന്റെ ആക്രമണശ്രമമുണ്ടായി. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം, തിരുനെല്‍വേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കോതയാര്‍ മേഖലയില്‍ തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്‍ ജലാശയത്തില്‍നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വനംവകുപ്പിന് ലഭിച്ചിരുന്നു. നിലവില്‍ അരിക്കൊമ്പന്‍ ചെക്ക് ഡാമിനോട് സമീപത്ത് നിലയുറപ്പിക്കുകയാണ്. ഈ മേഖലയില്‍ വെള്ളവും ഭക്ഷണവും ധാരാളം ലഭിക്കുന്നതിനാല്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങില്ലെന്നാണ് നിഗമനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *