
കാട്ടാക്കട: ഊര്‍ജ്ജിത മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ ഭാഗമായി കാട്ടാക്കട പഞ്ചായത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10ന് കാട്ടാക്കട ആര്‍.കെ.എന്‍ ഹാളില്‍ സംഘടിപ്പിച്ച ഹരിതസഭ അഡ്വ.ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് മാലിന്യ മുക്തമാകേണ്ടത് അത്യാവശ്യമായ കാര്യമാണെന്നും അതിനുവേണ്ടി നാമോരുത്തരും ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും അഡ്വ.ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിയാതെയും വീടുകളിലെ മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കി വിടാതെയും നാം മാതൃക കാണിക്കണം. നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് വരുംതലമുറയ്ക്കുകൂടി വേണ്ടിയാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊര്‍ജ്ജിത മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ നവംബര്‍ വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും അടുത്ത വര്‍ഷം 31നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല ലക്ഷ്യവും ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനാണ് കാട്ടാക്കട പഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചത്. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ലതകുമാരി.എസ് സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റ് കെ.ജി.ഹരികൃഷ്ണന്‍ പരിസ്ഥിതി സന്ദേശം നല്‍കി.
ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചര്‍, കാട്ടാക്കട പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.വിജയകുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ.ലാസര്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീക്കുട്ടി സതീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി.ശ്യാം, കെ.ബിജുകുമാര്‍, ശുഭ.ജെ, ജെ.കുമാരി, ഷൈനിമോള്‍, ജി.സതീന്ദ്രന്‍, റീത്ത.എ, വി.ജയകുമാര്‍, മഞ്ജുഷ.എ, പി.ശ്രീകുമാരി, റ്റി.ഉഷാകുമാരി, എസ്.എസ്.മണികണ്ഠന്‍ നായര്‍, ബിന്ദു.എസ്, ഐ.ഉമ്മര്‍ ഖാന്‍, പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി രഞ്ജിത്ത്.ആര്‍ കൃതജ്ഞത രേഖപ്പെടുത്തി.
