Breaking News

ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. 64 ലക്ഷം ആളുകള്‍ക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുന്നത്. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മൂന്ന് മാസത്തെ പെന്‍ഷന്‍ തുക നല്‍കാനുള്ളപ്പോഴാണ് ഒരു മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. നേരത്തെ കുടിശ്ശിയുണ്ടായിരുന്ന രണ്ടു മാസത്തെ പെന്‍ഷന്‍ ഏപ്രില്‍ നാലിന് അനുവദിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കുന്നതോടെ വീണ്ടും രണ്ട് മാസത്തെ കുടിശ്ശികയാണ് ബാക്കിയാവുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *