
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം ആയിരിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള് പ്രവൃത്തി ദിവസമായിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളുടെ എണ്ണം 210 ആക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൂലൈയില്‍ 3 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനമാവുക. ജൂലൈ 1, 22, 29 തീയതികളില്‍ വരുന്ന ശനിയാഴ്ചകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. സ്കൂള്‍ ജൂണ്‍ 1 ന് തുറന്നതുകൊണ്ടും ജൂണ്‍ 3 ശനിയാഴ്ച പ്രവൃത്തിദിനം ആയതുകൊണ്ടും ജൂണ്‍ ഏഴിനാണ് ആറാം പ്രവര്‍ത്തിദിനം. അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്ന് സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക.
