Breaking News

കല്ലമ്പലത്ത് ഓട്ടോയില്‍ നിന്നു ചാടിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

കല്ലമ്പലം: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കെ പുറത്തേക്കു ചാടിയ ഒന്നരമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ് ഭദ്ര ദമ്പതികളുടെ മകള്‍ സുബിന(20)യാണ് മരിച്ചത്. ഭര്‍ത്താവ് അഖിലുമൊത്ത് സഞ്ചരിക്കവേയാണ് യുവതി ഓട്ടോയില്‍നിന്ന് ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ തോപ്പുവിള ജംക്ഷന് സമീപത്തായിരുന്നു സംഭവം. സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്നു പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം.

Related posts

Leave a Reply

Your email address will not be published. Required fields are marked *