Breaking News

കിഴുവിലം പഞ്ചായത്തിൽ വീടിനു തീപിടിച്ചു

ചിറയിൻകീഴ് : കിഴുവിലം പഞ്ചായത്തിൽ മുടപുരം പത്താം വാർഡിലെ താമസക്കാരിയായ വിളയിൽ വീട്ടിൽ സുമതിയുടെ വീട്ടിനാണ് തീപിടുത്തമുണ്ടായത് . ഈ വീട്ടിൽ സുമതിയുടെ സഹോദരന്റെ മകൾ ശകുന്തള മാത്രമാണ് ഉണ്ടായിരുന്നത്. മൺകട്ട കൊണ്ട് ഭിത്തികെട്ടി തടി മേൽക്കൂരയിൽ ഓല മേഞ്ഞതുമായ വീട് പൂർണ്ണമായും കത്തിനശിച്ചു .ആറ്റിങ്ങൽ അഗ്നിരക്ഷാനിലയിത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണ വിധേയ മാക്കി. വീട്ടുപകരണങ്ങളും മേൽക്കൂരയും വിലപ്പെട്ട രേഖകളും കത്തിനശിച്ചതായി ഫയർ ഫോഴ്സ് പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നജിമുദീൻ ,ഷൈൻ,വിജിൽലാൽ,രതീഷ്, അനൂപ്,നിതീഷ്,പ്രമോദ്, ഷിജിമോൻ, ഹോം ഗാർഡ് പ്രജീവ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *