Breaking News

ദേശീയ അവാർഡ് വിജയം, അപർണ്ണ ബാലമുരളി” ഇനി ഉത്തരം” സെറ്റിൽ.

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പൊള്ളാച്ചിയിൽ ചിത്രീകരിക്കുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയെ അനുമോദിച്ച് വിജയം ആഘോഷിച്ചത്. സംവിധായകന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കു വെച്ച് അണിയറ പ്രവർത്തകരെല്ലാം വിജയയാഘോഷത്തിൽ പങ്കെടുത്തു.
അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,വിനോഷ് കൈമൾ,കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ്,പരസ്യകല-ജോസ് ഡോമനിക്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ

Related posts

Leave a Reply

Your email address will not be published. Required fields are marked *