
തിരുവനന്തപുരം : മഹാകാളികാ യാഗം നടന്നതിനുശേഷം പൗർണമിക്കാവ് ബാലഭദ്രാ ദേവീക്ഷേത്രത്തിൽ പൗർണമി ദിവസമായ ചൊവ്വാഴ്ച നട തുറന്നു. ക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹങ്ങളുടെ പ്രതിഷ്ഠ നടന്നു.രാവിലെ പത്തിന് പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റേയും ക്ഷേത്ര ദൈവജ്ഞൻ മലയിൻകീഴ് കണ്ണൻ നായരുടെയും ക്ഷേത്ര മേൽശാന്തി സജീവന്റേയും കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ നടന്നത്.
1350 കിലോ ഭാരവും ആറരയടി ഉയരവുമുള്ള പഞ്ചലോഹ വിഗ്രഹം തയ്യാറാക്കാനുള്ള അമ്പത്തൊന്ന് കിലോ വെള്ളിയും അഞ്ച് കിലോ സ്വർണവും ഭക്തർ സംഭാവനയായി കൊടുത്തതാണ്. ശ്രീകോവിലിലെ ദേവിയുടെ പുറകിലായാണ് പുതിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്.
ഭക്തിയില്‍ വിലയിച്ച് ദേവിയെ തൊഴാനെത്തി സായൂജ്യമടയുന്ന ഭക്തരുടെ പ്രസാദം നിറഞ്ഞ മുഖമായിരുന്നു ക്ഷേത്രാങ്കണത്തി ലെങ്ങും. പൗർണ്ണമി നാളില്‍ ഇഷ്ട്ട ജന സേവിതയും ലോകാംബിക യുമായ പൗർണ്ണമിക്കാവിലമ്മയെ തൊഴുത് പരകോടി പുണ്യം നേടി പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ആത്മനിര്‍വൃതിയുമായി അടുത്ത പൗർണ്ണമി നാളിലേക്ക് ഭക്തരുടെ ഒരു മാസത്തെ കാത്തിരിപ്പ്.