
വർക്കല: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രതിമാസ ശബളം മുടങ്ങാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റി മുനിസിപ്പൽ ബസ്റ്റാന്റിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സ.വി.ബാലകൃഷ്ണൻ ഉദ്ലാടനം ചെയ്തു. 1938 ൽ ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച പൊതുഗാതഗത സംവിധാനം കേരളത്തിന്റെ നട്ടെല്ലായി നിലകൊള്ളുമ്പോഴും ജീവനക്കാർക്ക് കൃത്യമായും ശബളം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത് മാനേജ്മെന്റിന്റെ യുക്തിരഹിതമായ നടപടികൾ കൊണ്ട് നഷ്ടത്തിലായ പൊതുഗതാഗ രംഗത്തെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ് സ. ചന്ദ്രബാബു അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സ. ബൈജു ഗോപാൽ സ്വാഗതം പറഞ്ഞു ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് സ. ഉഷാദേവി അഭിവാദ്യം അർപ്പിച്ചു. മേഖലാ വൈസ് പ്രസിഡന്റ് സ. ശ്യാംരാജ് നന്ദി പ്രകാശിപ്പിച്ചു.