
വർക്കല: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപകപരിശോധനയിൽ അമോണിയ കലർന്ന മത്സ്യങ്ങൾ പുന്നമൂട് മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തു. രാവിലെ 9 മണിയോടെ ആരംഭിച്ച മിന്നൽ പരിശോധനകളിലാണ് അമോണിയ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തത്.
ചെമ്മരുതി പഞ്ചായത്തിലെ തച്ചോടു മാർക്കറ്റ് , ചാവടിമുക്ക് മാർക്കറ്റ് കൂടാതെ വർക്കല നഗരസഭയിലെ പുന്നമൂട് മാർക്കറ്റ് എന്നിവിട ങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ പുന്നമൂട് മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളിലാണ് അമോണിയയുടെ സാന്നിധ്യം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ ടെസ്റ്റിൽ തിരിച്ചറിഞ്ഞത്. മാർക്കറ്റിൽ പരിശോധന നടത്തി ശേഖരിച്ച സാമ്പിളുകൾ , പ്രാഥമിക പരിശോധന ആയ ടെസ്റ്റ് കിറ്റും സൊലൂഷനും ഉപയോഗിച്ച് നടത്തിയ ഫലങ്ങളിൽ പോസിറ്റീവ് ആയതിനെ തുടർന്ന് കൺഫോർമെട്രി ടെസ്റ്റ് നടത്തിയാണ് അമോണിയയുടെ സാന്നിധ്യം മത്സ്യങ്ങളിൽ ഉണ്ടെന്ന് ഉറപ്പിച്ചത്. പിടിച്ചെടുത്ത മത്സ്യം വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തെ ഏൽപ്പിച്ചു നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ചൂര 10 kg കൊഴിയാള 50kg , വാള 5 kg എന്നിവയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്
മത്സ്യം കേടുപാടുകൾ വന്ന് നശിക്കാതിരിക്കാൻ വേണ്ടിയാണ് അമോണിയ പോലുള്ള രാസവസ്തുക്കൾ കലർത്തി വിൽപ്പനക്ക് എത്തിക്കുന്നത്.
വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സഫേറ്റി ഓഫിസർ ഡോക്ടർ ധന്യ ശ്രീവത്സൻ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ ജിഷ രാജ് , ഓഫീസ് അസിസ്റ്റന്റ് മാരായ പ്രേമ, ബീന , മൊബൈൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് വിപിൻ കൃഷ്ണ, വിനോദ് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം വർക്കല നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് എസ് ആർ സോണി എം എന്നിവരും പരിശോധനയിൽ ഒപ്പം പങ്കെടുത്തു
അഞ്ചുതെങ്ങ് , കടയ്ക്കാവൂർ , ആറ്റിങ്ങൽ ഭാഗങ്ങളിലും ഇന്ന് പരിശോധന നടത്തുന്നുണ്ട് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. …

