
വർക്കല : അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ ലഭിച്ചു. കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പ്രിൻസിപ്പൽ ഡോ. എസ്.പൂജ അവാർഡ് ഏറ്റുവാങ്ങി. വിദ്യാർഥികളായ എസ്.ശ്രീദേവ്, ആദിൽ മുഹമ്മദ്, എഫ്.എൻ.അൻസൽ, ബി.കൃഷ്ണ, ജെ.എസ്.ദേവിക, ശിഖാ ശ്യാം, ഡി.എസ്.ദേവിക, ബന്ധുര ബി.നായർ, ജെ.പി.ജോഷ്മി, നവനീത് ബിനു, അഭിൻ എസ്.കുമാർ, എസ്.അഭിൽ, എസ്.അഭിനവ് എന്നിവർ രാജ്യപുരസ്കാറിന് അർഹരായി.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും വിദ്യാർഥികളെ പരിശീലിപ്പിച്ച സ്കൗട്ട് ട്രെയിനർമാരായ എസ്.ആർ.പ്രവിൻ, സി.ബിനുകുമാർ എന്നിവർ മെഡൽ ഓഫ് മെറിറ്റ് അവാർഡ് ഗവർണറിൽനിന്ന് ഏറ്റുവാങ്ങി.
സംസ്ഥാന ചീഫ് കമ്മിഷണർ അബ്ദുൾ നാസർ അധ്യക്ഷനായ ചടങ്ങിൽ ദേശീയ ചെയർമാൻ ഭരത് അറോറ, ദേശീയ ഓർഗനൈസിങ് കമ്മിഷണർ സിംഗ് ചൗഹാൻ, സംസ്ഥാന സെക്രട്ടറി എം.ജൗഹർ, ട്രഷറർ ഡോ. ദീപ ചന്ദ്രൻ, ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …