Breaking News

വർക്കലയിൽ കാർ അഗ്നിക്കിരയാക്കി: രണ്ടുപേർ അറസ്റ്റിൽ

വർക്കല: കരുനിലക്കോട് ജംഗ്ഷന് സമീപം കാർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കരുനിലക്കോട് ചരുവിളവീട്ടിൽ വിജയകുമാറിന്റ്റെ മകൻ വിമൽ(27) , കാരമൂട് വലിയവീട്ടിൽ മുരളീധരൻ മകൻ പ്രദീപ് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 315/2022 എന്ന ക്രൈം നമ്പറിൽ സെക്ഷൻ IPC 435,323,324,208,341,എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

തിങ്കളാഴ്ച വെളുപ്പിന് 2.30 തോടുകൂടിയാണ് കാർ കത്തുന്നത് സമീപ വാസികൾ കാണുന്നത്. അവരാണ് ഉടനെ അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അവരെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

ഞെക്കാട് മുട്ടപ്പലം ജിവിഎസ് ലാൻഡിൽ സിനു(42), ഫാർമസി ജംഗ്ഷനിൽ താമസിക്കുന്ന സജീബ്, ഒപ്പം മറ്റൊരു സുഹൃത്തും കൂടി പുല്ലാന്നികോട്ടിലെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു. സമീപത്തുള്ള കുന്നുംപുറം ഭദ്രദേവി ക്ഷേത്രത്തിൽ ഉത്സവത്തോട നുബന്ധിച്ച് കരോക്കെ ഗാനമേളയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടു സ്ഥലവാസികളായ വിമലും, പ്രദീപും ആയി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഉത്സവം കഴിഞ്ഞ് വന്ന സിനുവിനെയും ഒപ്പമുണ്ടായിരുന്ന സജീവിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും അവർ സഞ്ചരിച്ചിരുന്ന കാർ ക്ഷേത്രത്തിൽ നിന്ന് അല്പം മാറിയുള്ള ഭാഗത്ത് വച്ചും, കരിനിലകോട് ജംഗ്ഷനിൽ വച്ച് പ്രതികൾ തടഞ്ഞുനിർത്തി ചീത്ത വിളിച്ചും,ദേഹോപദ്രവം ഏൽപിച്ചും പിടിച്ചുതള്ളി തറയിൽ ഇട്ടതിനുശേഷം പാറക്കല്ലു പയോഗിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു .

പരിക്കേറ്റവർ ചികിത്സയ്ക്കായി ആശുപത്രിയിൽപോയപ്പോൾ വീണ്ടും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിക്കവേ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച സിനുവിനെയും സജീബിനെയും സുഹൃത്തുക്കളെയും പിന്തുടർന്ന് ആക്രമിക്കുക യും, അവർ സഞ്ചരിച്ചിരുന്ന ഇൻഡിഗോ കാറിന്റെ ചില്ലുകൾ തകർക്കുകയും അതിൽ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. അതിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പിടികൂടിയത് . പ്രതികളെ ക്ഷേത്രപരി സരത്തും, കാർ കത്തിച്ച സ്ഥലത്തും, കത്തിക്കുന്നതിന് ആവശ്യ മായ പെട്രോൾ ഭീഷണിപ്പെടുത്തി വാങ്ങിയ പെട്രോൾ പമ്പിലെത്തി യും പോലീസ് തെളിവുകൾ ശേഖരിച്ചു.

സജിബിന്റെ ഭാര്യയായ കിളിമാനൂർ പുളിമ്പള്ള കോണത്ത് വൈശാഖം വീട്ടിൽ ശരണ്യയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. ഫാർമസി ജംഗ്ഷനിൽ താമസിക്കുന്ന സജീവ് കണ്ണൂർ ചൊക്ലി സ്വദേശിയാണ്.

വർക്കല ഡി.വൈ.എസ്.പി നിയാസിന്റ്റെ നേതൃത്വത്തിൽ സി.ഐ പ്രശാന്ത് ,എസ് ഐ അജിത്ത്കുമാർ, എസ് ഐ അനിൽകുമാർ, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *