
ആറ്റിങ്ങൽ : ഒന്നര വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ രൂപീകൃതമായ ആറ്റിങ്ങൽക്കാരുടെ മാത്രം ഗ്രൂപ്പാണ് ” ഞങ്ങൾ ആറ്റിങ്ങൽക്കാരാ” . ചുരുങ്ങിയ നാളുകൊണ്ടുതന്നെ ആറ്റിങ്ങൽക്കാരുടെ സജീവ പങ്കാളിത്തം കൊണ്ട് ഗ്രൂപ്പ് വളരെ പ്രശസ്തിയാർജ്ജിക്കുകയും, പ്രവർത്തനം കൊണ്ട് മാതൃകാപരവുമായി. കഴിഞ്ഞ പതിനൊന്ന് മാസമായി പതിനൊന്ന് അമ്മമാർക്ക് എല്ലാ മാസവും ഗ്രൂപ്പ് കൈനീട്ടം നൽകി വരുന്നു. വലതു കൈ നൽകുന്നത് ഇടതു കൈ അറിയരുതെന്ന് വിശ്വസിക്കുന്ന നല്ല മനസ്സിനുടമയായ രഞ്ജിത്ത് എന്ന ആറ്റിങ്ങൽ സ്വദേശിയാണ് കഴിഞ്ഞ പത്തു മാസക്കാലമായി അമ്മമാർക്ക് കൈനീട്ടം നൽകുന്നത് .

പ്രവാസിയായ ഇദ്ദേഹത്തിന്റെ പേര് ഇത്രയും കാലം ആ അമ്മമാർക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ ഈ നിഷ്ക്കാമകർമ്മം ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ ഈ ഗ്രൂപ്പ് അറിയാതെ പോകരുത് എന്ന ഒരു കാര്യത്തിൽ ഗ്രൂപ്പ് അഡ്മിൻ പാനൽ ഒറ്റക്കെട്ടായിരുന്നു. തുടർന്നും സുമനസ്സുകളുടെ സഹായത്തോടെ “അമ്മകൈനീട്ടം” പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ.

