
വർക്കല (ഇടവ) : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ ശ്രീ.അൻവറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം. ഇടവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ 10ലക്ഷം രൂപയുടെ ചെക്ക് അഡ്വക്കേറ്റ് വി ജോയി എംഎൽഎ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലിക്,വൈസ് പ്രസിഡൻറ് ശുഭ .ആർ .എസ് കുമാർ , ഹർഷാദ്സാബു , നസീബ്, സജിന , പുത്തലി ഭായ്, ബിന്ദു, മുരളി,ഫിഷറീസ് ഓഫീസർ രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.