
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്തനാപുരം എൽ.പി.എസ് – ഏല റോഡ് അഡ്വക്കേറ്റ് വി ജോയി എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം വിനിയോഗിച്ച് പുനർനിർമ്മിച്ച പത്തനാപുരം എൽ.പി.എസ് – ഏല റോഡ് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഗിരിജ,വൈസ് പ്രസിഡൻറ് സാബു , ജില്ല പഞ്ചായത്ത് അംഗം ബേബി സുധ,പഞ്ചായത്ത് അംഗം രോഹിണി, ജലാൽ ,സുധീർ തുടങ്ങിയവർ പങ്കെടുത്തു.